ലണ്ടന്‍:യുകെയില്‍ ജോലിയും പഠനവും സ്വപ്നം കാണുന്നവര്‍ക്ക് സുവര്‍ണാവസരം. യങ് പ്രഫഷനല്‍ സ്കീമിനായി അപേക്ഷ ക്ഷണിച്ചതായി യുകെ ഹോം ഓഫിസ് അറിയിച്ചു. നറുക്കൊടുപ്പിനായി (ബാലറ്റ്) ഫെബ്രുവരി 19ന് ഇന്ത്യന്‍ സമയം 2.30 വരെ അപേക്ഷ സമര്‍0ഞ്ചിയ്ക്കാം.
തിരഞ്ഞെടുക്കപ്പെടുന്ന 18നും 30നും ഇടയില്‍ പ്രായമുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്ക് രണ്ടുവര്‍ഷം പഠിക്കാനും ജോലി ചെയ്യാനും അവസരം ലഭിക്കും. ബിരുദമാണ് യോഗ്യത. അപേക്ഷകരുടെ അക്കൗണ്ടില്‍ 2,530 പൗണ്ട് സമ്പാദ്യമായി ഉണ്ടായിരിക്കണം.
ബാലറ്റില്‍ പേര് ചേര്‍ക്കുമ്പോള്‍ പേര്, ജനനത്തീയതി, പാസ്പോര്‍ട്ട് വിവരങ്ങള്‍, പാസ്പോര്‍ട്ടിന്റെ സ്കാന്‍ ചെയ്ത കോപ്പി അല്ലെങ്കില്‍ ഫോട്ടോ, ഫോണ്‍ നമ്പര്‍, ഇമെയില്‍ വിലാസം എന്നിവ നല്‍കണം. യങ് പ്രഫഷനല്‍.സ്കീമിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവര്‍ 90 ദിവസത്തിനകം വീസയ്ക്ക് അപേക്ഷിക്കണം. 319 പൗണ്ട് അപേക്ഷാ ഫീസായും അടയ്ക്കണം. ഇമിഗ്രേഷന്‍ ഹെല്‍ത്ത് സര്‍ചാര്‍ജും ഇതില്‍ ഉള്‍പ്പെടും. അപേക്ഷകര്‍ അവരുടെ ബയോമെട്രിക് വിവരങ്ങള്‍ നല്‍കുകയും വേണം.
വിശദ വിവരങ്ങള്‍ക്ക് https://www.gov.uk/indiayoungprofessionalsschemevisa എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കുക.

Comments: